ഈ ഭൂമിയില്‍ പിറന്നു വീണു മുലപ്പാല്‍ നുണഞ്ഞു ജീവിതം തുടങ്ങവേ തിരിച്ചറിഞ്ഞില്ല ഞാന്‍ "മാതാവ്" ആരെന്നും "മാതൃത്വം" എന്തെന്നും ....
പുസ്തകത്താളുകള്‍ അരച്ച് കുടിച്ചു ക്ലാസ്സില്‍ ഒന്നാമനാവാനുള്ള ധൃതിയില്‍ തിരിച്ചറിഞ്ഞില്ല ഞാന്‍ "വിദ്യ" എന്തെന്നും , "വിദ്യാര്‍ഥി" ആരെന്നും ...
ജീവിതത്തിലെന്തോക്കെയോ വെട്ടിപ്പിടിക്കണം എന്ന മോഹവുമായി പരക്കം പാഞ്ഞപ്പോള്‍ തിരിച്ചറിഞ്ഞില്ല ഞാന്‍ "ബന്ധങ്ങള്‍" എന്തെന്നും "ബന്ധുക്കള്‍" ആരെന്നും ....
പിന്നെ സകലതും നഷ്ടപ്പെട്ട് ആറടി മണ്ണും കാത്തു കിടന്നപ്പോഴും തിരിച്ചറിഞ്ഞില്ല "ജീവന്‍" എന്തെന്നും ജീവിധം എന്തെന്നും .....
![]() |
| Add caption |

No comments:
Post a Comment